
അബൂദബിയില്‍ പ്രവേശന നിരോധനം തുടരും; ദുബയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
അബൂദബി: അബൂദബിയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, എമിറേറ്റില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. അബൂദബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്റയിലെ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കോവിഡ് ടെസ്റ്റിങ് പ്രോഗ്രാമും സാനിറ്റൈസേഷനും ഇന്ന് ആരംഭിക്കും.
അബൂദബിക്കകത്ത് സഞ്ചരിക്കുന്നതിനോ പുറത്തേക്ക് പോകുന്നതിനോ വിലക്കില്ല. അതേ സമയം, അബൂദബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ്.
യുഎഇ ദേശീയ അണുനശീകരണ പ്രക്രിയ പൂര്ത്തിയയതായും യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായും ബുധനാഴ്ച്ച അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അബൂദബിയിലേക്ക് പ്രവേശന നിയന്ത്രണം തുടരുന്നതായി വിശദീകരിച്ചത്.
ദുബയില്‍ പൂര്‍ണ സ്വാതന്ത്ര്യം
ദേശീയ അണുനശീകരണ പദ്ധതി അവസാനിച്ചതോടെ ദുബയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞു. മാളുകളിലും റസ്റ്റോറന്റുകളിലും 12 വയസ്സിന് താഴെയുള്ളവരെയും അനുവദിക്കും. അതേ സമയം, മാസ്ക്ക് ധരിക്കുന്നതും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതും തുടരണം.
Coronavirus: Abu Dhabi continues entry ban as UAE lifts movement restrictions