News Flash
X
ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

personsumeera access_timeSunday August 9, 2020
HIGHLIGHTS
ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കുന്ന രണ്ട് പേര്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനാമ: ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കുന്ന രണ്ട് പേര്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് 273 പേര്‍ക്കാണ് രോഗം ബേധമായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ വിദേശികളാണ്. 192 പേര്‍ക്ക് നസമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. നാല് പേര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ടും രോഗം വന്നു. ഇന്നത്തെ രണ്ട് മരണത്തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 161 ആയി.

24 മണിക്കൂറിനിടെ 6,831 പേരില്‍ പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. നിലവിലെ 2,919 രോഗികളില്‍ 2,883 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 89 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുവെന്നും 36 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 40,549 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്.

SHARE :
folder_openTags
content_copyCategory