News Flash
X
ഖത്തറില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 1614 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 1614 പേര്‍ രോഗമുക്തി നേടി

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 1614 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി.

ദോഹ: ഖത്തറില്‍ ഇന്ന് 1614 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 93898 ആയി. ഇന്ന് അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 133 ആയി. ഇന്നു പുതുതായി 546 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100345 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6314 പേരാണ്. 706 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 164 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Coronavirus continues retreat in Qatar but claims five more lives on Monday

SHARE :
folder_openTags
content_copyCategory