
കുവൈത്തില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം; 833 പേര്‍ക്ക് പോസിറ്റീവ്
HIGHLIGHTS
കുവൈത്തില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 52,840 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 578 പേര്‍ക്ക് അസുഖം ഭേദമായി. 42,686 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്തെ മൊത്തം കൊവിഡ് മരണം 382 ആയി. പുതുതായിര് രോഗം സ്ഥിരീകരിച്ചവരില്‍ 536 പേര് സ്വദേശികളും 297 പേര് വിദേശികളുമാണ്.
9,772 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. ഇതില്‍ 150 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അഹ്മദി ഗവര്‍ണറേറ്റില്‍ 254, ജഹ്റ ഗവര്‍ണറേറ്റില്‍ 200, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 173, ഹവല്ലി ഗവര്‍ണറേറ്റില്‍ 136, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 70 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.
Coronavirus: Kuwait reports 833 new Covid-19 cases