News Flash
X
ഇന്ത്യയിൽ നിന്നുള്ള 116 നഴ്‌സുമാരെ കുവൈത്തിൽ തിരിച്ചെത്തിച്ചു

ഇന്ത്യയിൽ നിന്നുള്ള 116 നഴ്‌സുമാരെ കുവൈത്തിൽ തിരിച്ചെത്തിച്ചു

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽ കുടുങ്ങിയ 116 നഴ്‌സുമാരെ കുവൈത്തിൽ എത്തിച്ചു.

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽ കുടുങ്ങിയ 116 നഴ്‌സുമാരെ കുവൈത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ വെച്ച് സ്രവ പരിശോധനക്ക് വിധേയമാക്കിയ ഇവരെ ഹോം ക്വാറന്റൈന് അയച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവർത്തകരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

അവധിക്കും മറ്റും നാട്ടിൽ പോയ ശേഷം കോവിഡിനെ തുടർന്ന് വിമാന സർവീസ് നിലച്ച സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങിയ നഴ്‌സുമാരെയാണ് കുവൈത്ത് അധികൃതരുടെ മേൽനോട്ടത്തിൽ തിരിച്ചെത്തിച്ചത്. വിമാനത്താവളത്തിൽ ആരോഗ്യമന്ത്രാലയം പിആർ ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥരായ മയ്‌സർ അൽ ഹമദ്, അബ്ദുർറഹ്മാൻ അൽ ഖാലിദി, ഖാലിദ് അൽ റഷീദി, സൗദ് അൽ ദഖീൽ, ബദർ അൽ അരീദി, സുഹാജ് അൽ ഷമ്മരി എന്നിവർ നഴ്‌സുമാരെ സ്വീകരിച്ചു.

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്ന പദ്ധതി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ നിർദേശാനുസരണം മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ റദ, സപ്പോർട്ട് മെഡിക്കൽ സർവീസ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ കശ്തി എന്നിവരുടെ മേൽനോട്ടത്തിൽ നഴ്‌സിംഗ് വിഭാഗം ഡയറക്ടർ സന അൽ തഖ്ദം, പിആർ ഡയറക്ടർ മിഷാൽ അൽ അനേസി എന്നിവർ ക്രോഡീകരിച്ചു.

SHARE :
folder_openTags
content_copyCategory