കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം മാര്‍ച്ച് മാസം തൊട്ട് കുവൈത്ത് വിട്ടത് 1,58,000ഓളം പ്രവാസികള്‍. വര്‍ഷാവസാനത്തോടെ ഇത് 15 ലക്ഷത്തില്‍ എത്തുമെന്നും അല്‍ റായി ത്രം റിപോര്‍ട്ട് ചെയ്തു. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയില്‍ 34 ലക്ഷം പേര് വിദേശികളാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ വ്യാപക ഒഴിഞ്ഞുപോക്കാണ് നടക്കുന്നത്. കുവൈത്തില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി സ്വകാര്യ കമ്പനികള്‍ ആയിരക്കണക്കിന് പ്രവാസികളെയാണ് പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ജോലികളില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിച്ച് തുടങ്ങിയതും ഒഴിഞ്ഞു പോക്കിന് കാരണമാണ്.
മാര്‍ച്ച് 16 മുതല്‍ ജൂലൈ 9 വരെ രാജ്യംവിട്ട 158,031 പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്. 993 വിമാനങ്ങളിലായാണ് ഇവര്‍ നാടണഞ്ഞതെന്ന് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.
COVID-19: 158,000 expats have left Kuwait since March