X
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400ല്‍ താഴെ; 405 പേര്‍ രോഗമുക്തരായി

ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400ല്‍ താഴെ; 405 പേര്‍ രോഗമുക്തരായി

personmtp rafeek access_timeMonday July 20, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം 400ല്‍ താഴെ വരുന്നത്.

ദോഹ: ഖത്തറില്‍ ഇന്ന് 389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം 400ല്‍ താഴെ വരുന്നത്. ഇന്ന് രണ്ടു പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 159 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 405 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,03,782 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,096 പേരാണ്. 537 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 126 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

COVID-19: 2 deaths, 389 new cases and 405 recoveries in Qatar on Monday


 

SHARE :
folder_openTags
content_copyCategory