News Flash
X
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 186 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 186 പേര്‍ക്ക് രോഗമുക്തി

personmtp rafeek access_timeSaturday November 21, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 35 യാത്രക്കാര്‍ക്കടക്കം 174 പേര്‍ക്ക് കോവിഡ്. 139 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

ദോഹ: ഖത്തറില്‍ ഇന്ന് 35 യാത്രക്കാര്‍ക്കടക്കം 174 പേര്‍ക്ക് കോവിഡ്. 139 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 186 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2727 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 8,106 ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ മൊത്തം 281 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 35 പേര്‍ തീവ്ര പരിചരണണവിഭാഗത്തിലാണ്. ഇന്ന് പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 235.

SHARE :
folder_openTags
content_copyCategory