News Flash
X
ഖത്തറില്‍ 517 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി

ഖത്തറില്‍ 517 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി

personmtp rafeek access_timeTuesday July 14, 2020
HIGHLIGHTS
ഖത്തറില്‍ പുതുതായി 517 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 533 പേര്‍ക്കാണ് രോഗം ഭേദമായത്.

ദോഹ: ഖത്തറില്‍ പുതുതായി 517 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 533 പേര്‍ക്കാണ് രോഗം ഭേദമായത്. 101,160 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 150 ആയി. 9 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 137 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 603 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

COVID-19: 517 new cases, 533 recoveries and 1 death in Qatar on Tuesday

SHARE :
folder_openTags
content_copyCategory