കുവൈത്തില്‍ പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ നീട്ടിനില്‍കും

kuwait covid

കുവൈത്ത് സിറ്റി: ഈ മാസം അവസാനം വിസ തീരുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസാ കാലാവധി വിസ നീട്ടിനല്‍കും. ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെയാണ് കാലാവധി നീട്ടുക. ഇത് രണ്ടാം തവണയാണ് വിസ നീട്ടിനല്‍കുന്നത്. നേരത്തേ മാര്‍ച്ചിനും മെയ് മാസത്തിനുമിടയില്‍ മൂന്ന് മാസത്തേക്ക് വിസ കാലാവധി നീട്ടിയിരുന്നു.

മെയ് അവസാനത്തോടെ വിസാ കാലാവധി കഴിയുന്നവരും ഇപ്പോഴും കുവൈത്തില്‍ തങ്ങുന്നവരുമായ ആളുകളുടെ വിസ കാലാവധിക്കു മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം ബാധകമാവുക.

COVID-19: Kuwait grants expats three month free visa extension