News Flash
X
ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 216 പേര്‍ക്കു മാത്രം; 201 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 216 പേര്‍ക്കു മാത്രം; 201 പേര്‍ക്ക് രോഗമുക്തി

personmtp rafeek access_timeSaturday August 1, 2020
HIGHLIGHTS
ഖത്തറില്‍ പുതുതായി 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേരാണ് രോഗമുക്തി നേടിയത്.

ദോഹ: ഖത്തറില്‍ പുതുതായി 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 3159ഉം രോഗമുക്തി ലഭിച്ചവര്‍ 107,578ഉം ആയി. പുതുതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

24 മണിക്കൂറിനിടെ ഒരാളെ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഗുരുതര രോഗലക്ഷണങ്ങളോടെ 29 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 397പേരില്‍ 75പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

COVID-19: No new death, 216 new cases and 201 recoveries in Qatar on Saturday

SHARE :
folder_openTags
content_copyCategory