News Flash
X
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.

ദോഹ: ഖത്തറില്‍ ഇന്ന് 297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,054ഉം മരണസംഖ്യ 184ഉം ആയി.

അതേസമയം, ഇന്ന് 271 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 109,709 ആയി. 418 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 80 പേര്‍ ഐസിയുവിലാണ്.

COVID-19: Two deaths, 297 new cases and 271 recoveries in Qatar on Sunday

SHARE :
folder_openTags
content_copyCategory