X
ഖത്തറില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ്; രോഗം സുഖപ്പെട്ടത് 286 പേര്‍ക്ക് മാത്രം

ഖത്തറില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ്; രോഗം സുഖപ്പെട്ടത് 286 പേര്‍ക്ക് മാത്രം

personmtp rafeek access_timeThursday July 30, 2020
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ 307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്.

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,135 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,145 പേരാണ്.

അതേസമയം, ഖത്തറില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ആകെ കോവിഡ് മരണം 171 ആണ്. രാജ്യത്ത് നിലവില്‍ 420 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 91 പേരാണ് ഐസിയുവിലുള്ളത്. ഇന്ന് 5 പേരെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

COVID-19: Two deaths, 307 new cases and 286 recoveries in Qatar on Thursday

SHARE :
folder_openTags
content_copyCategory