പോസിറ്റീവ് കേസുകളുടെ ഇരട്ടി രോഗമുക്തി; അതിവേഗം കോവിഡിനെ തുരത്തി യുഎഇ

uae covid news update

ദുബയ്: യുഎഇയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 704 പേര്‍ രോഗ മുക്തരായി. കോവിഡ് പോസിറ്റീവായവരുടെ ഇരട്ടിയാണ് രോഗം സുഖപ്പെട്ടവരുടെ എണ്ണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിണ്ട്. ലോക്ക്ഡൗണില്‍ കാര്യമായ ഇളവ് വരുത്തിയിട്ടും രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നില്ലെന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.

24 മണിക്കൂനിടെ മൂന്ന് പേരാണ് യുഎഇയില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ആകെ മരണം 298 ആയി. 40,000 പേര്‍ക്ക് പരിശോധന നടത്തിയാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്. 74 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം സുഖപ്പെട്ടവര്‍ 30,241 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13,511 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

COVID-19: UAE announces 3 deaths, 388 new cases