ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ സെക്കന്‍ഡ് ഡോസ് ലഭിച്ച് ഏഴ് ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ്

covid vaccination cirtificate

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ച എല്ലാവര്‍ക്കും രണ്ടാമത്തെ ഡോസ് എടുത്ത ഏഴ് ദിവസത്തിന് ശേഷം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മൈഹെല്‍ത്ത് പാരന്റ് പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. രണ്ടാമത്തെ ഡോസ് ലഭിച്ച എല്ലാവര്‍ക്കും ഏഴ് ദിവസത്തിന് ശേഷം ഈ പോര്‍ട്ടലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പേഷ്യന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം ആക്ടീവ് ആകുന്നതാണ്.