Sunday, March 7, 2021
Home Featured Gulf News ഗള്‍ഫില്‍ കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ദോഹ: കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യഹങ്ങളില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യുഎഇയില്‍ രണ്ടുപേരും സൗദിയില്‍ രണ്ടുപേരുമാണ് ഇന്ന് സൗദിയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയര്‍ന്നു.

കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് , തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയില്‍ ഉമര്‍ എന്നിവരാണ് സൗദിയില്‍ മരിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശി കൊടാലില്‍ അബ്ദുല്‍ കരീം, എടപ്പാള്‍ സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തൂട്ടി എന്നിവരാണ് യുഎഇയില്‍ മരിച്ചത്. ഗള്‍ഫില്‍ കോവിഡ് മൂലം ഇന്നലെയും നാല് മലയാളികള്‍ മരിച്ചിരുന്നു. യുഎഇയിലായിരുന്നു ഇതില്‍ രണ്ടു മരണം.

അതേസമയം, ഗള്‍ഫില്‍ മൊത്തം കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങുകയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. നാലായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് നീക്കം.


 

Most Popular