News Flash
X
യുഎഇയില്‍ വാക്‌സിന്‍ വൊളന്റിയര്‍മാര്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തണം; വൊളന്റിയര്‍മാക്ക് നിരവധി ആനുകൂല്യങ്ങള്‍

യുഎഇയില്‍ വാക്‌സിന്‍ വൊളന്റിയര്‍മാര്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തണം; വൊളന്റിയര്‍മാക്ക് നിരവധി ആനുകൂല്യങ്ങള്‍

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
വോളന്റിയര്‍ കാലയളവില്‍ സൗജന്യ ചികിത്സയും കോവിഡ് പരിശോധനയും ലഭ്യമാണ്.

അബൂദബി: യുഎഇയില്‍ വാക്‌സിന്‍ വൊളന്റിയര്‍മാര്‍ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയില്‍ ഒരിക്കല്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കോവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവര്‍ക്കു മാത്രമേ വൊളന്റിയര്‍ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവര്‍ സാധാരണ പൗരന്മാര്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.

വോളന്റിയര്‍ കാലയളവില്‍ സൗജന്യ ചികിത്സയും കോവിഡ് പരിശോധനയും ലഭ്യമാണ്. അബൂദബി അതിര്‍ത്തി കടന്ന് തിരിച്ചെത്താനും ഇവര്‍ക്കു പ്രത്യേക കോവിഡ് പരിശോധന ആവശ്യമില്ല. അതിര്‍ത്തി കവാടങ്ങളില്‍ കാത്തുനില്‍ക്കാതെ എമര്‍ജന്‍സി ലെയ്‌നിലൂടെ പെട്ടെന്നു പുറത്തുകടക്കാനും അനുവാദമുണ്ട്. നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ വേണ്ട.

അബൂദബിയിലെത്തി 6 ദിവസം കഴിഞ്ഞ് വീണ്ടും പിസിആര്‍ എടുക്കുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കി. ഇനി 2 ആഴ്ചയില്‍ ഒരിക്കല്‍ കോവിഡ് പരിശോധിച്ചില്ലെങ്കില്‍ അല്‍ഹൊസന്‍ ആപ്പില്‍ നിന്ന് വൊളന്റിയര്‍ പദവി അപ്രത്യക്ഷമാകും. ഇതോടെ സാധാരണ നടപടികള്‍ക്കു വിധേയരാകേണ്ടിവരും. ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരില്‍ യുഎഇയുടെ കോവിഡ് വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ മലയാളികളടക്കം 120 രാജ്യക്കാരായ 31,000 പേര്‍ പങ്കാളികളായിരുന്നു.

SHARE :
folder_openTags
content_copyCategory