X
ശനിയാഴ്ച്ച ദോഹയില്‍ മരിച്ച അഫീഫയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

ശനിയാഴ്ച്ച ദോഹയില്‍ മരിച്ച അഫീഫയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

personmtp rafeek access_timeTuesday July 7, 2020
HIGHLIGHTS
കഴിഞ്ഞ ശനിയാഴ്ച്ച ദോഹയില്‍ മരിച്ച തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ദോഹ: കഴിഞ്ഞ ശനിയാഴ്ച്ച ദോഹയില്‍ മരിച്ച തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

മാടപ്പാട്ട് അബ്ദുല്‍ റഷീദിന്റെ ഭാര്യയും ദോഹയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയുമായ അഫീഫ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയിലെ താമസ സ്ഥലത്ത് മരിച്ചത്. വിവാഹ വാര്‍ഷികത്തിന്റെ തലേദിവസമായിരുന്നു അന്ത്യം. കുട്ടികളില്ല. ഒറവില്‍ മൊയ്തീന്‍ കുട്ടിയാണ് പിതാവ്. മാതാവ് സൈനബ.

SHARE :
folder_openTags
content_copyCategory