X
ഒമാനില്‍ ഇന്ന് നാലുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 1,083 പുതിയ രോഗികള്‍

ഒമാനില്‍ ഇന്ന് നാലുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 1,083 പുതിയ രോഗികള്‍

personmtp rafeek access_timeSaturday July 11, 2020
HIGHLIGHTS
24 മണിക്കൂറിനിടെ നാലുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു

മസ്‌ക്കത്ത്: 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 248 ആയി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 55 പേരാണ് മരിച്ചത്.

1,083 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 786 ഒമാനികളും 297 പ്രവാസികളും ഉള്‍പ്പെടുന്നു. ആകെ 54,697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

248 പേരില്‍ 150 പേരും മരിച്ചത് മസ്‌ക്കത്തിലാണ്. സൗത്ത് ബത്തീന-33, നോര്‍ത്ത് ബത്തീന-30, അല്‍ ദാക്കിലിയ-10, സൗത്ത് അല്‍ ശര്‍ഖിയ-9, നോര്‍ത്ത് ശര്‍ഖിയ-2, ദോഫാര്‍-6, അല്‍ ദാഹിറ-1, ബുറൈമി-7 എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങള്‍.

SHARE :
folder_openTags
content_copyCategory