
18,000 സോഷ്യല്‍ ഡിസ്റ്റന്‍സിങ് ബോര്‍ഡുകള്‍, തെര്‍മല്‍ സ്കാനറുകള്‍, 300 ഹാന്‍ഡ് സാനിറ്റൈസറുകള്‍; വീണ്ടും കുതിക്കാനൊരുങ്ങി ദോഹ മെട്രോ
ദോഹ: മാസങ്ങളായി പ്രവര്‍ത്തനം നിലച്ച ഖത്തറിലെ ജനപ്രിയ പൊതുഗാഗത സര്‍വീസ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിന് ദോഹ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെയായി 18,000 സോഷ്യല്‍ ഡിസ്റ്റന്‍സിങ് ബോര്‍ഡുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് ബോര്‍ഡുകള്‍ക്കു പുറമേ യാത്രക്കാരുടെ ശരീര താപം പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്കാനറുകളും സ്ഥാപിച്ചു കഴിഞ്ഞതായി ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാര്‍ച്ചില്‍ ദോഹ മെട്രോ സര്‍വീസ് നിര്‍ത്തിയത്. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ നാലാംഘട്ടമായ സപ്തംബറില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസ് തുടങ്ങുന്ന തിയ്യതി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
ദോഹ മെട്രോയിലെ എല്ലാ സ്റ്റേഷനുകളിലെയും പ്രധാന സ്ഥലങ്ങളിലായി 300 ഹാന്‍ഡ് സാനിറ്റൈസറുകളും സ്ഥാപിച്ചിട്ടുണ്ട്.
Doha Metro getting ready to be back on track