
ദോഹ മെട്രോ വീണ്ടും കുതിക്കാനൊരുങ്ങുന്നു; തയ്യാറെടുപ്പുകള്‍ ആരംഭിച്ചു
ദോഹ: ഖത്തറിലെ ജനപ്രിയ പൊതുഗതാഗത സര്‍വീസായ ദോഹ മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. സപ്തബറില്‍ കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ നാലാം ഘട്ടം ആരംഭിക്കുമ്പോള്‍ മെട്രോ സര്‍വീസും തുടങ്ങുമെന്നാണ് അറിയുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് അടക്കമുള്ള ഖത്തറിലെ പൊതുഗതാഗത സേവനങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു. മെട്രോ യാത്രാ സര്‍വീസ് നടത്തുന്നില്ലെങ്കിലും യന്ത്രോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ യാത്രക്കാരെ ഒഴിവാക്കി ഓടുന്നുണ്ട്.
മെട്രൊ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാരുടെ താപനില നിരീക്ഷിക്കുന്നതിന് തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള സുരക്ഷാനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് നടത്തുക.
മെട്രോ സര്‍വീസിനുള്ള കൂടുതല്‍ ബോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ ഫാക്ടറികളില്‍ നിന്ന് എത്തിയിരുന്നു.