ഖത്തറില്‍ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജൂലൈയില്‍ തുടങ്ങും

qatar football association domestic matches

ദോഹ: 2019-20 സീസണിലെ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജൂലൈ 24നും ആഗസ്ത് 26നും ഇടയില്‍ പൂര്‍ത്തിയാക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ മുഴുവന്‍ കായിക വിനോദങ്ങളും നിര്‍ത്തിവച്ചിരുന്നു.

ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചാണ് മല്‍സരം തുടരാനുള്ള തിയ്യതി തീരൂമാനിച്ചതെന്ന് ക്യുഎഫ്എ അറിയിച്ചു. കളിക്കാരുടെയും ബന്ധപ്പെട്ട മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചുകൊണ്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക.

Domestic football matches to restart: Qatar Football Association