ദുബയ്: കോവിഡ് മരുന്നെന്നും രോഗത്തെ അതീജിവിക്കാനുള്ള രഹസ്യമെന്നും പറഞ്ഞു വരുന്ന ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കണമെന്ന് അജ്മാന് പോലിസ്. മൊബൈലിലെയും കംപ്യൂട്ടറിലെയും വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഈ കെണി ഉപയോഗിക്കുന്നതായാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹാക്കിങ് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം കേസുകള്‍ സൈബര്‍ പട്രോള്‍ അന്വേഷിച്ച് വരുന്നതായും കുറ്റവാളികള്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് വ്യക്തമാക്കി.
ജനങ്ങളുടെ കോവിഡ് ഭീതി ചൂഷണം ചെയ്താണ് തട്ടിപ്പുകാര്‍ പുതിയ കെണിയൊരുക്കിയിരിക്കുന്നത്. സംശയകരമായ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും അജ്മാന് പോലിസ് അറിയിച്ചു.
Don’t click on that ‘Covid-19 medicine’ link: UAE cops warn against new hacking scheme