News Flash
X
അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 25 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 25 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും സുഹൃത്തുക്കള്‍ക്കും 25 കോടിയോളം രൂപ (12 ദശലക്ഷം ദിര്‍ഹം)യുടെ സമ്മാനം.

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും സുഹൃത്തുക്കള്‍ക്കും 25 കോടിയോളം രൂപ (12 ദശലക്ഷം ദിര്‍ഹം)യുടെ സമ്മാനം. ദുബൈയില്‍ ഒപ്റ്റീഷ്യനായ പശ്ചിമബംഗാള്‍ സ്വദേശി ദീപാങ്കര്‍ ഡേയും 11 സുഹൃത്തുക്കേെളാടൊപ്പം ചേര്‍ന്നെടുത്തി ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റ് നമ്പര്‍ 041486.

ജൂലൈ 14ന് ദീപാങ്കര്‍ ആയിരുന്നു ഭാഗ്യ ടിക്കറ്റെടുത്തത്. 9 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം 2018 മുതല്‍ കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരിക്കേയാണ് ദീപാങ്കറിനെ തേടി ഭാഗ്യമെത്തിയ വിവരം അബൂദബി ബിഗ് ടിക്കറ്റ് അധികൃതര്‍ ടെലഫോണില്‍ വിളിച്ചറിയിച്ചത്. നറുക്കെടുപ്പ് ദിവസം അറിയാമായിരുന്നെങ്കിലും തിരക്കിനിടയില്‍ ലൈവ് കാണാന്‍ വിട്ടുപോയിരുന്നു.

വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി- സമ്മാനവിവരം അറിയിച്ച അധികൃതരോട് ദീപാങ്കര്‍ പറഞ്ഞു. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി പങ്കിടും. തന്റെ പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് താനും കൂട്ടുകാരും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. അതിനിടയില്‍ ലഭിച്ച സമ്മാനം വലിയ ആശ്വാസമാണെന്ന് ദിപാങ്കര്‍ പറഞ്ഞു.

ഇതുകൂടാതെ, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മറ്റ് 6 സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. അടുത്തമാസത്തെ ടിക്കറ്റുകളുടെ വില്‍പനയും ആരംഭിച്ചു. ഇതാദ്യമായി ഒന്നാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹത്തിന് പുറമെ, രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കും. ടിക്കറ്റുകള്‍ ഈ മാസം 31 വരെ വാങ്ങിക്കാം: www.bigticket.ae സപ്തംബര്‍ 3 നാണ് നറുക്കെടുപ്പ്.

SHARE :
folder_openTags
content_copyCategory
UAE