News Flash
X
കോവിഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നൊക്കെ ചുമ്മാ പറയുന്നതാ; ദുബയില്‍ ഒരു നമ്പര്‍ പ്ലേറ്റ് വിറ്റത് 14 കോടി രൂപയ്ക്ക്

കോവിഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നൊക്കെ ചുമ്മാ പറയുന്നതാ; ദുബയില്‍ ഒരു നമ്പര്‍ പ്ലേറ്റ് വിറ്റത് 14 കോടി രൂപയ്ക്ക്

personmtp rafeek access_timeSunday August 23, 2020
HIGHLIGHTS
കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ദുബയിലെ വാഹന പ്രേമികളെ ബാധിച്ചിട്ടില്ലെന്നതിന് തെളിവായി നമ്പര്‍ പ്ലേറ്റ് ലേലം.

ദുബൈ: കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ദുബയിലെ വാഹന പ്രേമികളെ ബാധിച്ചിട്ടില്ലെന്നതിന് തെളിവായി നമ്പര്‍ പ്ലേറ്റ് ലേലം. ആര്‍ടിഎയുടെ 104ാമത് സവിശേഷ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വി12 എന്ന നമ്പര്‍ മാത്രം 14 കോടിയിലേറെ രൂപ (70 ലക്ഷം ദിര്‍ഹം)യ്ക്കാണ് കൈമാറിയത്. ആകെ 36.224 ദശലക്ഷം ദിര്‍ഹം ഈ ലേലത്തില്‍ ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഇത് 83 ശതമാനം കൂടുതല്‍. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹം മാത്രമായിരുന്നു.

ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ലേലത്തില്‍ എസ്20 നമ്പര്‍ 46 ലക്ഷത്തിനും വൈ66 32 ലക്ഷത്തിനും കൈമാറി. 2 മുതല്‍ 5 വരെ അക്കങ്ങളുള്ള (എച്ച്, ഐ, കെ, എല്‍, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസഡ്) 90 പ്ലേറ്റുകള്‍ ലേലത്തിലൂടെ നല്‍കി. ശക്തമായ കോവിഡ് സുരക്ഷാ മുന്‍കരുതലോടെയായിരുന്നു ലേലം നടന്നതെന്നും അധികൃതര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory
UAE