News Flash
X
ദുബൈയില്‍ വീണ്ടും മഹാഭാഗ്യവുമായി മലയാളി; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം

ദുബൈയില്‍ വീണ്ടും മഹാഭാഗ്യവുമായി മലയാളി; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം

personmtp rafeek access_timeThursday October 22, 2020
HIGHLIGHTS
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു.

ദുബൈ: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബയില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.

21 വര്‍ഷമായി ദുബയില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. കോവിഡ് ദുരിത കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബയിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എംഇപി സീനിയര്‍ മാനേജരായ അനൂപ് പറഞ്ഞു.

ഭാര്യക്കും രണ്ട് മക്കളോടുമൊത്ത് ദുബയിലാണ് അനൂപ് താമസിക്കുന്നത്.

SHARE :
folder_openTags
content_copyCategory
UAE