ദുബയ്: കോവിഡ് ദുരിതത്തില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനുള്ള ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ കുരുങ്ങരുതെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ രംഗത്തുണ്ടെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നും ഇതിന് മുന്‍കൂര്‍ പണം അടക്കണമെന്നും ആവശ്യപ്പെട്ട് ചില ട്രാവല്‍ ഏജന്‍സികളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. നാട്ടിലെത്തിയാല്‍ കഴിയാനുള്ള ക്വാറന്റൈന് കേന്ദ്രത്തിനുള്ള പണവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ചാര്‍ട്ടേഡ് വിമാന സര്‍വ്വീസിനുള്ള അനുമതി ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല. അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നതേയുള്ളു. അനുമതി ലഭിച്ചാലുടന്‍ കോണ്‍സുലേറ്റ് അക്കാര്യം അറിയിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
dubai-indian-cosulate-warns-chartered-flight-fruad