News Flash
X
ഈ ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ദുബയില്‍ സ്വീകരിക്കില്ല

ഈ ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ദുബയില്‍ സ്വീകരിക്കില്ല

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സപ്രസിനോട് ആവശ്യപ്പെട്ടു. സൂര്യം ലാബ് ജയ്പൂര്‍, കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള മൈക്രോ ഹെല്‍ത്ത് ലാബ്,ഡോ. പി ഭാസിന്‍ പാത്ത്‌ലാബ്‌സ് ഡല്‍ഹി, നോബിള്‍ ഡയഗ്നോസ്റ്റിക് സെന്റര്‍ ഡല്‍ഹി എന്നീ ലാബുകളില്‍ നിന്നുള്ള ടെസ്റ്റ് റിപോര്‍ട്ടുകളാണ് ദുബൈ സ്വീകരിക്കരുതെന്ന് ആവശ്യപ്പട്ടിരിക്കുന്നത്.

ദുബൈയിലേക്കുള്ള യാത്രക്കാര്‍ പ്യൂര്‍ ഹെല്‍ത്ത് അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കോവിഡ് പരിശോധന നടത്തുന്നതാണ് ഉചിതമെന്നും അധികൃതര്‍ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory
UAE