News Flash
X
ഒമാന്‍ തീരത്ത് നിന്ന് അകലെ അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പം

ഒമാന്‍ തീരത്ത് നിന്ന് അകലെ അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പം

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
തിങ്കളാഴ്ച്ച അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം.

മസ്‌ക്കത്ത്: തിങ്കളാഴ്ച്ച അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. പ്രദേശിക സമയം ഉച്ചയ്ക്ക് 3.37ന് ആണ് ഭൂകമ്പമുണ്ടായത്. ഇറാന് തെക്ക് മുസണ്ടം ഗവര്‍ണറേറ്റിലെ കസബില്‍ നിന്ന് 388 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 4.6 മാഗ്നിറ്റിയൂഡായിരുന്നു ഭൂകമ്പത്തിന്റെ ശേഷി. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നും ഒമാന്‍ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Earthquake reported in Arabian Gulf
SHARE :
folder_openTags
content_copyCategory