ദോഹ: സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമപാത തുറന്നു. ഈജിപ്തിലെ ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമമായ അല്‍ അഹ്റം പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഊല കരാറിന്റെ ഭാഗമായാണ് തീരുമാനം.
ഈജിപ്തില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അല്‍ അഹ്റം പത്രം റിപോര്‍ട്ട് ചെയ്തു. മൂന്നര വര്‍ഷത്തെ വ്യോമ വിലക്ക് നീക്കിക്കൊണ്ടുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ ഈജിപ്ത് പൂര്‍ത്തിയാക്കി. ഈജിപ്തിനും ഖത്തറിനുമിടയിലെ ചരക്കു ഗതാഗതവും ഇതോടെ പുനരാരംഭിക്കും.