
ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറക്കാന്‍ ഒരുക്കമെന്ന് ഈജിപ്ത്
കെയ്റോ: ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറക്കാനും ദോഹയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ അനുവദിക്കാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സന്നദ്ധത അറിയിച്ചതായി റിപോര്‍ട്ട്. 2017ല്‍ ആരംഭിച്ച ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം പിന്‍വലിക്കാന്‍ സൗദി അറേബ്യയോടും അമേരിക്കയോടും ഈജിപ്ത് സന്നദ്ധത അറിയിച്ചതായി അല്‍ അറബി അല്‍ ജദീദ് പത്രമാണ് റിപോര്‍ട്ട് ചെയ്തത്.
യുഎഇക്കു പകരം സൗദിയോട് കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ ഈജിപ്ത് നീക്കം നടത്തുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. യുഎഇ ഈജിപ്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. റിയാദില്‍ നാളെ നടക്കുന്ന 41-ാം ജിസിസി ഉച്ചകോടിയില്‍ ഈജിപ്ത് പ്രസിഡന്റ് പങ്കെടുക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ഈജിപത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ ഈജിപത് സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്.
Egypt’s Sisi ‘ready to open airspace’ to Qatar flights: reports