News Flash
X
ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം; 30 ദിവസം കൂടി നീട്ടിനല്‍കും

ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം; 30 ദിവസം കൂടി നീട്ടിനല്‍കും

personmtp rafeek access_timeMonday October 26, 2020
HIGHLIGHTS
നിശ്ചിത ഉപാധികളോടെ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്ന് ഖത്തര്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ ഹുക്കൂമി അറിയിച്ചു.

ദോഹ: ഖത്തറിലേക്കുള്ള പ്രവേശന അനുമതി(എക്‌സ്പഷന്‍ എന്‍ട്രി പെര്‍മിറ്റ്) ലഭിച്ച് കാലാവധി തീരുന്നതിനുള്ളില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. നിശ്ചിത ഉപാധികളോടെ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്ന് ഖത്തര്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ ഹുക്കൂമി അറിയിച്ചു.

എന്‍ട്രി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് ചുരുങ്ങിയത് ഒരു ദിവസത്തിന് ശേഷമാണ് കാലാവധി നീട്ടാന്‍ അപേക്ഷിക്കാനാവുക. കോവിഡ് കാരണം ഖത്തറിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരുന്നതിനുള്ള അനുമതി പത്രമാണ് എക്‌സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്. ആഗസ്ത് 1 മുതലാണ് രാജ്യത്തേക്ക് പ്രവാസികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്.

Exception Entry Permits expired? No problem, they can now be extended


 

SHARE :
folder_openTags
content_copyCategory