X
പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി ഭക്ഷണ കൂപ്പണ്‍

പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി ഭക്ഷണ കൂപ്പണ്‍

personmtp rafeek access_timeSaturday August 1, 2020
HIGHLIGHTS
ഖത്തറിലെ പ്രവാസികള്‍ക്ക് ബലിപെരുന്നാള്‍ സമ്മാനമായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണ കൂപ്പണുകള്‍ വിതരണം ചെയ്തു.

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് ബലിപെരുന്നാള്‍ സമ്മാനമായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണ കൂപ്പണുകള്‍ വിതരണം ചെയ്തു. വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് പ്രയാസമനുഭവിക്കുന്നവര്‍ക്കായി കൂപ്പണുകള്‍ നല്‍കിയത്.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നൈജീരിയ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള 50ഓളം പ്രവാസി സംഘടനകള്‍ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൂപ്പണുകള്‍ ഏറ്റുവാങ്ങി.

ഖത്തറിലെ അല്‍ മീറ ബ്രാഞ്ചുകളില്‍ നിന്ന് ഭക്ഷണ വസ്തുക്കള്‍ വാങ്ങാനുള്ളതാണ് കൂപ്പണുകള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള കൈത്താങ്ങാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Expatriates in Qatar get food coupons as Eid Al Adha gift amid COVID-19 hardships

SHARE :
folder_openTags
content_copyCategory