News Flash
X
ഇന്ത്യ സായുധ സംഘങ്ങള്‍ക്ക് പണം നല്‍കുന്നതിന് തെളിവുണ്ടെന്ന് പാകിസ്താന്‍; നിഷേധിച്ച് ഇന്ത്യ

ഇന്ത്യ സായുധ സംഘങ്ങള്‍ക്ക് പണം നല്‍കുന്നതിന് തെളിവുണ്ടെന്ന് പാകിസ്താന്‍; നിഷേധിച്ച് ഇന്ത്യ

personmtp rafeek access_timeMonday November 16, 2020
HIGHLIGHTS
പാകിസ്താന്‍ മണ്ണില്‍ അക്രമങ്ങള്‍ നടത്തുന്നതിന് ഇന്ത്യ സായുധ സംഘങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് തെളിവുകളുമായി പാകിസ്താന്‍.

ഇസ്ലാമാബാദ: പാകിസ്താന്‍ മണ്ണില്‍ അക്രമങ്ങള്‍ നടത്തുന്നതിന് ഇന്ത്യ സായുധ സംഘങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് തെളിവുകളുമായി പാകിസ്താന്‍. എന്നാല്‍, ഇത് കെട്ടിച്ചമച്ചതും ഭാവനയുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

രാജ്യത്തെ അസ്ഥിരപ്പെടുത്താനും ചൈനയുമായുള്ള സാമ്പത്തിക സഹകരണം തകര്‍ക്കാനും ലക്ഷ്യമിട്ട നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ സഹായം നല്‍കുന്നതായി ശനിയാഴ്ച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി ആരോപിച്ചിരുന്നു. ഇത് സംബന്ധമായി തങ്ങളുടെ കൈയിലുള്ള തെളിവുകള്‍ യുഎന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പാകിസ്താന്റെ അടവുകള്‍ അറിയാവുന്ന അന്താരാഷ്ട്ര സമൂഹം ഇത് വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പാകിസ്താനാണ് വിമതന്മാര്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്താനെ ലക്ഷ്യമിട്ട് 87 പരിശീലന കേന്ദ്രങ്ങളിലായി ഇന്ത്യ ഭീകരര്‍ക്ക് പരിശീനവും സംരക്ഷണവും നല്‍കുന്നതായി പാക് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ 66 എണ്ണം അഫ്ഗാനിസ്താനിലും 21 എണ്ണം ഇന്ത്യയിലുമാണ്.

india pakistan

ഭീകരത അവസാനിപ്പിക്കുന്നതിനും പാകിസ്താനില്‍ ആയിരക്കണക്കിന് നിരപരാധികളുടെ കൊലയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനും അന്താരാഷ്ട്ര സമൂഹം ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

പാകിസ്താനും ഇന്ത്യയും പലപ്പോഴും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇതാദ്യമായാണ് വിശദാംശങ്ങള്‍ സഹിതം കൃത്യമായ രീതിയിലുള്ള ആരോപണം ഉയര്‍ത്തുന്നത്.

പാകിസ്താനി താലിബാന് ഇന്ത്യ ഫണ്ട് നല്‍കിയതിനും നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിനും തെളിവുണ്ടെന്ന് പാക് ഉദ്യോഗസ്ഥര്‍ പറയുന്നു. ബലൂചിസ്താന്‍ ദക്ഷിണ പ്രവിശ്യയിലെ സായുധ സംഘടനകള്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നതിന്റെ രേഖകളും പാകിസ്താന്‍ പുറത്തുവിട്ടുണ്ട്. ചൈനയുടെ പാകിസ്താനിലെ 65 ബില്ല്യന്‍ ഡോളറിന്റെ ബെല്‍റ്റ് ആന്റ് റോഡ് നിക്ഷേപ പദ്ധതി അട്ടിമറിക്കുന്നതിന് ആക്രണങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ഈ സംഘങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഇന്ത്യക്കെതിരായ നിഷേധിക്കാനാവാത്ത തെളിവുകള്‍ അടങ്ങുന്ന ഫയല്‍ രാജ്യത്തിന് മുന്നിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും സമര്‍പ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക സഹായം നല്‍കിയതിന്റെ ബാങ്ക് റസിപ്റ്റുകള്‍, അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്നാരോപിക്കപ്പെടുന്നവര്‍ അഫ്ഗാനിസ്താനിലെ ജലാലാബദിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ തുടങ്ങിയവ പാകിസ്താന്‍ പുറത്തിവിട്ടിട്ടുണ്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ബലൂച് വിഘടനവാദി നേതാവ് അല്ലാ നാസറും തമ്മില്‍ നടത്തിയതെന്ന് അവകാശപ്പെടുന്ന ഓഡിയോയും പുറത്തുവിട്ടവയില്‍പ്പെടുന്നു.

narendra modi

ഇന്ത്യയും-പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആരോപണങ്ങളുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്. ആക്രണത്തില്‍ 10 സിവിലിയന്‍മാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അതേ സമയം, കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പുകള്‍ക്കും സായുധ സംഘങ്ങള്‍ക്കും പാകിസ്താന്‍ സഹായം നല്‍കുന്നതായാണ് ഇന്ത്യയുടെ ആരോപണം.
‘Fabricated’: India denies Pakistan ‘terror’ funding allegations

SHARE :
folder_openTags
content_copyCategory