ദുബൈ: ഉം റമൂലിലെ ദുബൈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. അല്‍ റാഷിദിയ സ്റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീം സംഭവ സ്ഥലത്ത് കുതിച്ചെത്തി. 15 മിനിറ്റ് കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഡീം അറിയിച്ചു.
എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടിയന്തര സേവന സംഘം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതു കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായതെന്നും അധികൃതര്‍ അറിയിച്ചു.