News Flash
X
അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; സിവില്‍ ഡിഫന്‍സ് തീയണയ്ക്കാനുള്ള ശ്രമത്തില്‍

അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; സിവില്‍ ഡിഫന്‍സ് തീയണയ്ക്കാനുള്ള ശ്രമത്തില്‍

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. ഇന്ന് വൈകീട്ട് 6.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്.

ദുബൈ: അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. ഇന്ന് വൈകീട്ട് 6.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ ഇപ്പോഴും പൂര്‍ണമായി അണയ്്ക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ട്. പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചതായി ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്.

Fire breaks out in Ajman market

SHARE :
folder_openTags
content_copyCategory
UAE