News Flash
X
ഖത്തര്‍ പകര്‍ച്ചപ്പനി വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് അറിയപ്പെടുന്ന കമ്പനികളില്‍ നിന്ന്

ഖത്തര്‍ പകര്‍ച്ചപ്പനി വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് അറിയപ്പെടുന്ന കമ്പനികളില്‍ നിന്ന്

personmtp rafeek access_timeThursday October 22, 2020
HIGHLIGHTS
ഖത്തറില്‍ ഇപ്പോള്‍ ലഭ്യമായ പകര്‍ച്ചപ്പനി വാക്‌സിന്‍ അബ്ബോട്ട്, സനോഫി തുടങ്ങി ലോകത്തെ പ്രമുഖ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് എച്ച്എംസി

ദോഹ: ഖത്തറില്‍ ഇപ്പോള്‍ ലഭ്യമായ പകര്‍ച്ചപ്പനി വാക്‌സിന്‍ അബ്ബോട്ട്, സനോഫി തുടങ്ങി ലോകത്തെ പ്രമുഖ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് എച്ച്എംസി പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. വര്‍ഷങ്ങളായി ഖത്തറില്‍ പകര്‍ച്ചപ്പനി കുത്തിവയ്പ്പ് എടുക്കുന്നുണ്ട്. മികച്ച ഫലമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. യുഎസ്എ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഇതേ വാക്‌സിന്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ആദ്യം മുതല്‍ രാജ്യത്തെ 20,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷനിലെയും ആരോഗ്യ പ്രവര്‍ത്തകരാണ്.

പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. പ്രധാനമായും 50 വയസ്സിന് മുകളിലുള്ളവര്‍. ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍, മറാരോഗമുള്ളവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും വാക്‌സിന്‍ നല്‍കുന്നതെന്ന് അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചപ്പനി വാക്‌സിന്‍ സുരക്ഷിതമാണ്. കുത്തിവയ്‌പ്പെടുത്ത ഭാഗത്ത് ചെറിയ വേദന, നേരിയ പനി എന്നിവ മാത്രമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ള പാര്‍ശ്വഫലങ്ങള്‍. വളരെ കുറച്ച് പേരില്‍ മാത്രമേ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുള്ളു. കഴിഞ്ഞ തണുപ്പ് കാലത്ത് പടര്‍ന്ന വൈറസില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ തണുപ്പ് കാലത്ത് ഉള്ള വൈറസ് എന്നും അല്‍ ഖാല്‍ വ്യക്തമാക്കി.

Flu vaccine available in Qatar imported from prestigious companies: Official


 

SHARE :
folder_openTags
content_copyCategory