X
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു മലയാളികള്‍ മരിച്ചു
പ്രഭാകരന്‍, രതീഷ്‌

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു മലയാളികള്‍ മരിച്ചു

personmtp rafeek access_timeSaturday July 4, 2020
HIGHLIGHTS
ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു ഇന്ന് രണ്ടു മലയാളി കൂടി മരിച്ചു.

ദുബയ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു ഇന്ന് രണ്ടു മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍ പുരയില്‍ പ്രഭാകരന്‍ പൂവത്തൂര്‍(68) കുവൈത്തിലും പത്തനംതിട്ട അടൂര്‍ ചൂരക്കോട് പാലവിള പുത്തന് വീട്ടില്‍ രതീഷ് (32) സൗദിയിലുമാണ് മരിച്ചത്.

പ്രഭാകരന്‍ കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അല്‍ അഹമ്മദ് ലോണ്‍ടിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ:സുനിത മക്കള്‍: പ്രബിത, ജിത്തു, നീതു.

സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലികോ ടെക്‌നീഷ്യനായിരുന്നു രതീഷ്. പിതാവ്: തങ്കപ്പന്‍. മാതാവ്: രമണി. ഭാര്യ: രമ്യം.

SHARE :
folder_openTags
content_copyCategory