ആറ് മാസം കൊണ്ട് മൂന്ന് മില്ല്യന്‍ ക്ലിക്കുകളുമായി ഗള്‍ഫ് മലയാളി

gulf malayly news portal click

ദോഹ: ഗള്‍ഫിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഗള്‍ഫ് മലയാളി ഡോട്ട് കോമിന് ജനപ്രിയത വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് മില്ല്യനോളം പേജ് വ്യൂസാണ് ഗള്‍ഫ് മലയാളി നേടിയത്. കോവിഡ് കാലത്ത് ഗള്‍ഫിലെ മലയാളികള്‍ ആധികാരിക വാര്‍ത്തകളറിയാന്‍ ഏറ്റവും കൂടുതലായി ആശ്രയിച്ച ന്യൂസ് പോര്‍ട്ടലാണ് ഗള്‍ഫ് മലയാളിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അലക്‌സ റാങ്കിങിലും ഗള്‍ഫിലെ മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ അപേക്ഷിച്ച് മുന്നിലാണ് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മലയാളി. പതിനായിരക്കണക്കിന് അംഗങ്ങളുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ദിവസേന ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഓഡിയോ ന്യൂസിനും നിരവധി കേള്‍വിക്കാരാണുള്ളത്. ഗള്‍ഫ് മലയാളി യൂട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലെത്തിക്കുന്ന വീഡിയോ ന്യൂസ് ബുള്ളറ്റിനും വാര്‍ത്തകളുടെ അകവും പുറവും വിശകലനം ചെയ്യുന്ന സ്‌പെഷ്യല്‍ സ്റ്റോറികളും നിരവധി പേരെ ആകര്‍ഷിക്കുന്നു. https://www.facebook.com/gulfmalayaly എന്ന ഫേസ്ബുക്ക് പേജ് വഴിയും https://twitter.com/gulfmalayaly എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും വാര്‍ത്തകള്‍ അറിയാം.

പുതുവര്‍ഷത്തോടെ കെട്ടിലും മട്ടിലും പുതുമകളും കൂടുതല്‍ വിഭവങ്ങളുമായി വായനക്കാരിലെത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ ഗള്‍ഫ് മലയാളികളുടെ ജനപ്രിയ ന്യൂസ്‌പോര്‍ട്ടലായ ഗള്‍ഫ് മലയാളി ഡോട്ട് കോം.