
ദോഹ വിമാനത്താവളത്തില്‍ സ്പര്‍ശനമില്ലാതെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ്-ചെക്ക്-ഇന്‍
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്പര്‍ശനമില്ലാതെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനം ആരംഭിച്ചു. പരീക്ഷാണാടിസ്ഥാനത്തിലാണ് ഹാപ്പിഹോവര്‍, സിറ്റ മൊബൈല്‍ സൊലൂഷന് ടെക്നോളജി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്ക്രീനില്‍ വിരലുകള്‍ സ്പര്‍ശിക്കാതെ ഇന്‍ഫ്രാ റെഡ് സംവിധാനത്തിലൂടെയാണ ഇത് പ്രവര്‍ത്തിക്കുക.
സ്പര്‍ശിക്കാതെ ടച്ച് സക്രീനിനു മുകളില്‍ വിരലുകള്‍ ചലിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. യാത്രക്കാരന്റെ മൊബൈല്‍ ഫോണിലെ ആപ്പുമായി ബന്ധിപ്പിച്ചും പുതിയ സംവിധാനം ഉപയോഗിക്കാം. മൊബൈല്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ വൈഫൈ വഴി സിറ്റ റിമോട്ട് കണ്ട്രോള് ആപ്പുമായി ബന്ധിപ്പിക്കും. മൊബൈലില്‍ ആപ്പില്‍ ടച്ച് സ്ക്രീനും കീബോര്‍ഡും ഡിസ്പ്ലെ ചെയ്യും. ഇത് ഉപയോഗിച്ച് കിയോസ്ക് സ്ക്രീനിനെ റിമോട്ട് ആയി നിയന്ത്രിക്കാം. ടച്ച് സ്ക്രീന്‍ സ്പര്‍ശനത്തിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത തടയുകയാണ് ലക്ഷ്യം.
Hamad International Airport tests contactless technology for self check-in and baggage drop