ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എച്ച്എംസി സാറ്റലൈറ്റ് എമര്‍ജന്‍സി വിഭാഗം ആരംഭിച്ചു

hmc Satellite Emergency Department

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാറ്റലൈറ്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന് തുടക്കം കുറിച്ചു. അതീവ ഗുരുതരമല്ലാത്ത മെഡിക്കല്‍ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുക. ഇവിടത്തെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ ഗുരുതരമായ കേസുകള്‍ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ളവയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്കു മാറ്റും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ മികച്ച വൈദ്യസേവനം ലഭ്യമാക്കാന്‍ പുതിയ കേന്ദ്രം സഹായിക്കും.

HMC’s Industrial Area Satellite Emergency Department launched