News Flash
X
കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യുഎഇയിൽ കുടുങ്ങി

കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യുഎഇയിൽ കുടുങ്ങി

personmtp rafeek access_timeSaturday October 3, 2020
HIGHLIGHTS
ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.

ദുബായ്: കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ യു.എ.ഇയിൽ കുടുങ്ങി. ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.

നാട്ടിൽ നിന്ന് യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് ദുരിതത്തിലായത്. ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളികളുൾപ്പെടെയുള്ളവർ യുഎഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധിതരായത്.

പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെടൽ വേണമെന്ന് കുവൈത്ത് പ്രവാസികൾ ആവശ്യപ്പെട്ടു.

SHARE :
folder_openTags
content_copyCategory