News Flash
X
ട്വന്റി-20 ലോക കപ്പ് മാറ്റി; ഐപിഎല്‍ സപ്തംബറില്‍ യുഎഇയില്‍ നടക്കും

ട്വന്റി-20 ലോക കപ്പ് മാറ്റി; ഐപിഎല്‍ സപ്തംബറില്‍ യുഎഇയില്‍ നടക്കും

personmtp rafeek access_timeMonday July 20, 2020
HIGHLIGHTS
ഈ വര്‍ഷം അവസാനം ആസ്േ്രതലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെച്ചു.

ദുബൈ: ഈ വര്‍ഷം അവസാനം ആസ്‌ത്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആയിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ആസ്േ്രതലിയന്‍ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും കോവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതോടെ ഈ വര്‍ഷം ഐപിഎല്‍ നടക്കാനുള്ള സാധ്യതയേറി. ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം സപ്തംബര്‍ 26 മുതല്‍ നവംബര്‍ ഏഴു വരെ യുഎഇയിലാകും ഐപിഎല്‍ നടക്കുക.

ട്വന്റി-20 ലോകകപ്പിന് ആതിഥേയരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആസ്‌ത്രേലിയ നേരത്തേ അറിയിച്ചി സാഹചര്യത്തില്‍ ഇന്ത്യയില്‍ നടത്താനും ഐസിസി ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബര്‍ മുതല്‍ ആരംഭിക്കും. നവംബര്‍ 14-നാകും ഫൈനല്‍. 2022-ലെ ട്വന്റി-20 ലോകകപ്പും ആ വര്‍ഷം നവംബറില്‍ നടക്കും. നവംബര്‍ 13-നാകും ഫൈനല്‍. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 26-നാണ്.


 

SHARE :
folder_openTags
content_copyCategory