News Flash
X
ഇന്ത്യ-ഖത്തർ യാത്രാകരാർ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ഇന്ത്യ-ഖത്തർ യാത്രാകരാർ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

personSJ access_timeWednesday October 28, 2020
HIGHLIGHTS
നേരത്തേ, ഈ മാസം 31 വരെയായിരുന്നു കരാര്‍ കാലാവധി.

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ പ്രത്യേക യാത്രാകരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഖത്തര്‍ വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരാര്‍ കാലാവധി നീട്ടിയത്. നേരത്തേ, ഈ മാസം 31 വരെയായിരുന്നു കരാര്‍ കാലാവധി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് കൂടൂതല്‍ പ്രവാസികള്‍ എത്തിച്ചേരാനുള്ളത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഇടപെടലുണ്ടായത്. അതേസമയം, ഇന്ത്യയിലെയും ഖത്തറിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയും ഖത്തറും തമ്മിലുള്ള മുന്നേറ്റം സുഗമമാക്കുന്നതിനുള്ള  ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

SHARE :
folder_openTags
content_copyCategory