
അപെക്സ് ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ സമൂഹം; വോട്ടിങ് ഓണ്‍ലൈനില്‍
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അപെക്സ് ബോഡികള്‍ ഭാരവാഹി തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഈ വര്‍ഷം ഡിസംബറിലും 2021 ജനുവരിയിലുമായാണ് വിവിധ സംഘടനകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്), ഇന്ത്യന്‍ ബിസിനസ് പ്രൊഫഷനല്‍സ് കൗണ്‍സില്‍(ഐബിപിസി), ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍(ഐഎസ്സി) എന്നീ സംഘടനാ ഭാരവാഹികളുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്.
ഇതാദ്യമായി ഓണ്‍ലൈനില്‍ വോട്ടിങ് നടക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഇതുമൂലം ഖത്തറിന് പുറത്തുള്ളവര്‍ക്കും ഇക്കുറി വോട്ട് ചെയ്യാനാവും. തിരഞ്ഞെടുക്കപ്പെടുന്നവരോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ കൂടി ഉള്‍പ്പെട്ടതാവും പുതിയ കമ്മിറ്റി.
2022ലെ ലോക കപ്പ് ഉള്‍പ്പെടെ പല പ്രധാന പരിപാടികളും ഖത്തറില്‍ നടക്കാനിരിക്കേ ഈ വര്‍ഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പിനെ സുപ്രധനമായാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്. ഇത്തരം പരിപാടികളില്‍ ഐഎസ്സി, ഐസിസി, ഐബിപിസി എന്നിവയ്ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിക്ഷേപ, വ്യാപാര അവസരങ്ങള്‍ ഒരുക്കുന്നവയായിരിക്കും ഇവയില്‍ പല പരിപാടികളുമെന്നതും ശ്രദ്ധേയമാണ്.
ഐസിസിയില്‍ നിലവില്‍ 2,600ലേറെ അംഗങ്ങളും ഐസിബിഎഫില്‍ 3000ലേറെ അംഗങ്ങളുമുണ്ട്. ഐബിപിസിയില് 300ലേറെ അംഗങ്ങളാണുള്ളത്. ഐഎസ്സിയില് 1,400 പേരാണ് മെമ്പര്‍മാരായുള്ളത്. നിലവിലുള്ള പല ഭാരവാഹികളും വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്. ഇത്തവണ തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുമെന്ന് ഊഹാപോഹമുണ്ടായിരുന്നു. എന്നാല്‍, അതിന് സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം.
Indian community gears up for apex bodies’ elections