News Flash
X
ഐപിഎല്‍ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍; വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അബൂദബി സ്‌റ്റേഡിയത്തില്‍ ഇന്ന് തീപാറും

ഐപിഎല്‍ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍; വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അബൂദബി സ്‌റ്റേഡിയത്തില്‍ ഇന്ന് തീപാറും

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
ലോകത്തെ മികച്ച താരങ്ങള്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (െഎപിഎല്‍) ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

അബൂദബി: ലോകത്തെ മികച്ച താരങ്ങള്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (െഎപിഎല്‍) ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുഎഇയിലെ കനത്ത ചൂടിനെ വെല്ലുന്ന ക്രിക്കറ്റ് ചൂടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കളിപ്രേമികള്‍. ജനലക്ഷങ്ങളുടെ ആരവംകൊണ്ട് ഗംഭീരമാകാറുള്ള ഐപിഎല്‍ സ്റ്റേഡിയങ്ങള്‍ ഇക്കുറി നിശ്ശബ്ദമായിരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം, വെടിക്കെട്ട് ബാറ്റിങിനും തീപാറുന്ന ബോളിങിനും ഇക്കുറി കാണികളുടെ ആരവമുണ്ടാവില്ല.

അബൂദബി ശെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് യുഎഇ സമയം ആറിന് ആണ് ആദ്യ മല്‍സരം. ഐപിഎല്‍ ടൂര്‍ണമെന്റുകളിലെ ഏറ്റവും മികച്ച ടീമുകളെന്ന് വിശേഷിപ്പിക്കാവുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ ദിനം തന്നെ കൊമ്പുകോര്‍ക്കുന്നതെന്ന സവിശേഷതയുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് പ്രാവശ്യവും മുംബൈ ഇന്ത്യന്‍സ് നാല് പ്രാവശ്യവും ഐപിഎല്‍ കിരീടം ചൂടിയവരാണ്. അതുകൊണ്ട് തന്നെ പോരാട്ടം ശക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈക്കും നാലാം കിരീടം വേണമെന്ന ആഗ്രഹം കാണും. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത് കഴിഞ്ഞ ധോണിക്ക് ഒന്നുകൂടി തിളങ്ങാനുള്ളതായിരിക്കാം ഈ വിജയം. രോഹിത് ശര്‍മയുടെ ടീം അഞ്ചാം കിരീടത്തിന് വേണ്ടിയും കഠിനമായി ശ്രമിക്കാതിരിക്കില്ല.

പിച്ച് ബാറ്റിങിന് അനുകൂലമാവും

ബാറ്റിങ് അനുകൂല പിച്ചുകളായിരിക്കും അബൂദബയില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. പക്ഷേ, യുഎഇയിലെ കൊടുംചൂട് പിച്ചിന്റെ സ്വഭാവത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ പകുതിയാകുമ്പോഴേയ്ക്കും വിക്കറ്റുകള്‍ നന്നായി പ്രതികരിക്കാന്‍ സാധ്യയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ബൗണ്ടറി ലെംഗ്ത് ഒരുക്കുന്നതിന് അനുസരിച്ച് സ്‌കോറിന്റെ വലുപ്പത്തില്‍ മാറ്റം വന്നേക്കാം. ഷാര്‍ജ വിക്കറ്റ് വ്യത്യസ്തമാണ്. ഗ്രൗണ്ട് ചെറുതായതിനാല്‍ ധാരാളം സിക്‌സറുകള്‍ക്കും ബൗണ്ടറികള്‍ക്കും മറ്റുള്ള ഗ്രൗണ്ടുകളേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിച്ചേക്കും.

SHARE :
folder_openTags
content_copyCategory
UAE