മനാമ: കോവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി ബഹ്റൈന്‍ അധികൃതര്‍. നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ നിയമങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങളുമായി ബഹ്റൈന്‍ അധികൃതര്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് വിഭാഗം മേധാവി റജാ അസ്സുലൂം വ്യക്തമാക്കി.