News Flash
X
എസ് ജയശങ്കര്‍ അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

എസ് ജയശങ്കര്‍ അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

personmtp rafeek access_timeThursday November 26, 2020
HIGHLIGHTS
അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച...

അബൂദബി: അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍, പങ്കാളിത്തം എന്നിവയെക്കുറിച്ചും രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും മാറ്റങ്ങളും പ്രതിരോധ നടപടികളും വിലയിരുത്തി. രാജ്യാന്തര വിഷയങ്ങളില്‍ലെ നിലപാടുകള്‍ പങ്കുവച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ ജയശങ്കര്‍ ശെയ്ഖ് മുഹമ്മദിന് കൈമാറി. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, അബൂദബി എക്‌സിക്യുട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബൂദബി കിരീടാവകാശിയുടെ കോര്‍ട്ടിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക്, ഇന്ത്യന്‍ പ്രതിനിധി സംഘം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

SHARE :
folder_openTags
content_copyCategory
UAE