News Flash
X
ഖത്തറിലെ സ്വകാര്യ മേഖലയില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി തൊഴില്‍ മന്ത്രാലയം

ഖത്തറിലെ സ്വകാര്യ മേഖലയില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി തൊഴില്‍ മന്ത്രാലയം

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
ഖത്തറിലെ സ്വകാര്യമേഖലയിലെ കമ്പനികളില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദോഹ: ഖത്തറിലെ സ്വകാര്യമേഖലയിലെ കമ്പനികളില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഈ രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തര്‍ ചേംബര്‍ സെമിനാര്‍ നടത്തി. തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ തൊഴില്‍ മേധാവിയായ അലി അല്‍ ഖലഫ് ഖത്തറില്‍ സംയുക്ത തൊഴിലാളി സമിതികള്‍ രൂപീകരിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അറിയിച്ചു.

സംയുക്ത തൊഴിലാളി സമിതികള്‍ രൂപീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇതില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടും. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. ഇതിനു പുറമെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കമ്പനികള്‍ക്കുള്ളിലെ സംഘടനാ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പരാതികള്‍ അഭിസംബോധന ചെയ്യുന്നതിലും ഈ കമ്മിറ്റികള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിന് ഉത്തരവാദിത്തമുള്ളവര്‍ക്ക് മന്ത്രാലയം പരിശീലനം നല്‍കുകയും ചെയ്യും. തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് പ്രതിനിധികളുടെ ശതമാനം നിര്‍ണ്ണയിക്കുന്നത്. മുപ്പതിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏതൊരു കമ്പനിക്കും സംയുക്ത തൊഴിലാളി സമിതി രൂപീകരിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE :
folder_openTags
content_copyCategory