X
ഷാര്‍ജയിലെ കല്‍ബ ലൈബ്രറി നാളെ തുറക്കും

ഷാര്‍ജയിലെ കല്‍ബ ലൈബ്രറി നാളെ തുറക്കും

personmtp rafeek access_timeSunday August 2, 2020
HIGHLIGHTS
ഷാര്‍ജയിലെ കല്‍ബ പബ്ലിക് ലൈബ്രറി നാളെ മുതല്‍ പൂര്‍ണ ശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും.

ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബ പബ്ലിക് ലൈബ്രറി നാളെ മുതല്‍ പൂര്‍ണ ശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും. കോവിഡ് കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു ലൈബ്രറി.

കര്‍ശന നിയന്ത്രണങ്ങളോടെ രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. പുസ്തക പ്രേമികളെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും ഷാര്‍ജ ബുക്ക് അതോറിറ്റി സ്വാഗതം ചെയ്തു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഷാര്‍ജ പബ്ലിക് ലൈബ്രറീസ് ഡയറക്ടര്‍ ഇമാന്‍ ബുശ്ലൈബി പറഞ്ഞു.

SHARE :
folder_openTags
content_copyCategory
UAE